Deiva Thirumagal Big Hit Movie/Vikram new movies pictures







ചിയാന്‍ വിക്രം വീണ്ടും വിസ്മയിപ്പിക്കാനെത്തുകയാണ്. രാവണന്‍ എന്ന വമ്പന്‍ പരാജയം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മോചിതനാകാന്‍ ഒരു തകര്‍പ്പന്‍ വിജയം ആവശ്യമുള്ള വിക്രം ‘ദൈവത്തിരുമകള്‍’ എന്ന സെന്‍റിമെന്‍റ്സ് സാഗയുമായാണ് എത്തുന്നത്. വിജയ് സംവിധാനം ചെയ്യുന്ന ഈ സിനിമ ജൂലൈ ഒന്നിന് ഇന്ത്യയിലെ അഞ്ഞൂറ്‌ തിയേറ്ററുകളില്‍ റിലീസാകും. ലോകമെമ്പാടുമുള്ള റിലീസിനായി വേറെയും പ്രിന്‍റുകള്‍ ഒരുങ്ങുകയാണ്.

വിക്രം, അനുഷ്ക ഷെട്ടി, അമലാ പോള്‍, നാസര്‍, സന്താനം, കൃഷ്ണകുമാര്‍(കെ കെ) എന്നിവരാണ് ദൈവത്തിരുമകളിലെ പ്രധാന താരങ്ങള്‍. മുംബൈ അടിസ്ഥാനമായുള്ള യു ടി വി മോഷന്‍ പിക്ചേഴ്സാണ് ദൈവത്തിരുമകള്‍ വിതരണത്തിനെത്തിക്കുന്നത്. യു ടി വി ആദ്യമായാണ് ഒരു തമിഴ് സിനിമയുടെ വിതരണാവകാശം വാങ്ങുന്നത്. മോഹന്‍ നടരാജനാണ് നിര്‍മ്മാതാവ്.

ജൂണ്‍ 20ന് ചിത്രം സെന്‍സര്‍ ചെയ്യും. വിക്രം എന്ന നടന്‍റെ അഭിനയശേഷി പരമാവധി ഉപയോഗപ്പെടുത്തിയിരിക്കുന്ന സിനിമയാണ് ദൈവത്തിരുമകളെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ജൂലൈ ഒന്നിന് റിലീസ് ചെയ്താല്‍ ഓഗസ്റ്റ് വരെ ചിത്രത്തിന് കാര്യമായ വെല്ലുവിളി നേരിടേണ്ടിവരില്ലെന്ന കണക്കുകൂട്ടലിലാണ് യു ടി വി. കാരണം വിജയ് ചിത്രം വേലായുധവും അജിത് ചിത്രം മങ്കാത്തയും ഓഗസ്റ്റില്‍ മാത്രമേ പ്രദര്‍ശനത്തിനെത്തുകയുള്ളൂ.

നീരവ് ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ദൈവത്തിരുമകളുടെ സംഗീതം ജി വി പ്രകാശാണ്. 'ഐ ആം സാം’ എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ദൈവത്തിരുമകള്‍ ഒരുക്കിയിട്ടുള്ളതെന്നാണ് സൂചന.

പൊയ് സൊല്ലപ്പോറോം, കിരീടം, മദ്രാസപ്പട്ടിണം എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള വിജയ് മുമ്പ് പ്രിയദര്‍ശന്‍റെ സംവിധാന സഹായിയായിരുന്നു. ‘ദൈവത്തിരുമകള്‍’ വരുന്നതോടെ വിജയ് തമിഴകത്തെ ഒന്നാം നിര സംവിധായകരിലേക്കുയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Keywords:Vikram new stills, Deiva thirumagal big hit movies , deiva thirumagal reviws, Anushka Shetty new pictures ,vikram new photos, vikram amala paul pictures,vikram photo gallary,vikram movies review, vikram beautiful pictures,vikram cute stills, vikram profile, vikram cute stills